KDAKയ്ക്ക് പുതിയ ഭരണ സമിതി നേതൃത്വം നിലവിൽ വന്നു

0
27

കുവൈത്ത് സിറ്റി : കോട്ടയം ജില്ലയിൽ നിന്നുമുള്ള പ്രവാസികളുടെ കൂട്ടായ്മയായ KDAK (Kottaym District Association Kuwait ) 2022 – 2024 കാലയളവിലേക്കുള്ള ഭരണ സമിതിയെ തെരെഞ്ഞെടുത്തു.

പ്രസിഡന്റ് സുരേഷ് തോമസിന്റെ അധ്യക്ഷതയിൽ അബ്ബാസിയ ഹൈ ഡൈൻ ഓഡിറ്റോറിയത്തിൽ വെച്ച് നടന്ന യോഗത്തിൽ ജനറൽ സെക്രട്ടറി സിബി തോമസ് 2020 – 2022 കാലയളവിലെ പ്രവർത്തന റിപ്പോർട്ടും കണക്കും അവതരിപ്പിച്ചു.

തുടർന്ന് സാം നന്ദിയാട്ടു വരണാധികാരിയായി നടന്ന തെരഞ്ഞടുപ്പിൽ 2022 -2024 ലേക്കുള്ള പ്രസിഡന്റ് ആയി ചെസ്സിൽ ചെറിയാൻ രാമപുരം , ജനറൽ സെക്രട്ടറി അജിത് സക്കറിയ പീറ്റർ , ട്രെഷറർ അനീഷ് ജേക്കബ് ജോർജ് എന്നിവരെ ഏകകണ്ഠമായി തെരെഞ്ഞെടുത്തു.

ഇന്ത്യൻ എംബസ്സി രെജിസ്ട്രേഷനോട് കൂടി പ്രവർത്തിക്കുന്ന കോട്ടയം ഡിസ്ട്രിക്ട് അസോസിയേഷൻ , 5 താലൂക്കുകളും, 70 ൽ അധികം പഞ്ചായത്തുകളുമടങ്ങിയ കോട്ടയം ജില്ലയിൽ നിന്നുമുള്ള കുവൈറ്റിലെ പ്രാദേശിക സംഘടനകൾ , കോളേജ് അലുമ്‌നികൾ , കല കായിക സഘടനകൾ തുടങ്ങി എല്ലാവരെയും പരമാവധി ഉൾപ്പെടുത്തി അവരുടെയൊക്കെ സഹകരണത്തോടെ നാളിതു വരെ നടത്തിയ പ്രവർത്തനം മുന്നോട്ടും അതി ശക്തമായി തുടരുമെന്നും പുതിയതായി തെരെഞ്ഞെടുക്കപ്പെട്ട ഭരണ സമിതി ഒരേ സ്വരത്തിൽ അഭിപ്രായപ്പെട്ടു.

മറ്റുഭാരവാഹികളായി : PR കൺവീനർമാർ നിക്സൺ ജോർജ് , അനിൽ പി അലക്സ് .

വൈസ് പ്രെസിഡന്റ്മാർ ഹരികൃഷ്‌ണൻ മോഹൻ , ഹരോൾഡ്‌ ജോർജ്. ജോയിന്റ് സെക്രട്ടറീസ് രാജേഷ് കുര്യൻ , അജോ വെട്ടിത്താനം , അനൂപ് ആൻഡ്രൂസ് , ബിജു എബ്രഹാം , ജെബി പി മർക്കോസ്,
ജോയിന്റ് ട്രെഷറർ അലക്സ് തൈക്കടവിൽ .

ലേഡീസ് വിങ് ചെയർപേഴ്സൺ ട്രീസ്സ ലാലിച്ചൻ , സെക്രട്ടറിമാർ രേഖ സുരേഷ് , സുമോൾ ഡൊമിനി, ജ്യോതി മേരി ജോയി തുടങ്ങിയവരെയും തെരെഞ്ഞെടുത്തു.

തുടർന്ന് ചെസ്സിൽ ചെറിയാൻ അധ്യക്ഷത വഹിച്ച യോഗത്തിൽ സാം നന്ദിയാട്ടു, സുരേഷ് തോമസ് , മോഹൻ ജോർജ് , സിബി തോമസ് , സോണി സെബാസ്റ്റ്യൻ , നിക്സൺ ജോർജ് , സണ്ണി തോമസ് , ഹരികൃഷ്‌ണൻ മോഹൻ , രേഖ സുരേഷ് , ട്രീസ്സ ലാലിച്ചൻ , ജെബി പി മർക്കോസ് , രാജേഷ് കുര്യൻ , അനൂപ് ആൻഡ്രൂസ്, അജോ വെട്ടിത്താനം , അനീഷ് ജേക്കബ് ജോർജ്, ബിജു എബ്രഹാം , അലക്സ് തൈക്കടവിൽ തുടങ്ങിയവർ ആശംസകൾ അർപ്പിച്ചു. യോഗത്തിനു ജോൺ പി എബ്രഹാം നന്ദിയും രേഖപ്പെടുത്തി.