കോഴിക്കോട് ജില്ലാ അസോസിയേഷൻ മഹിളാവേദി രക്തദാന ക്യാമ്പ് ജൂൺ 17 ന്

0
26

കുവൈറ്റ് സിറ്റി: കോഴിക്കോട് ജില്ലാ അസോസിയേഷൻ മഹിളാവേദിയുടെ നേതൃത്വത്തിൽ സെൻട്രൽ ബ്ലഡ്ബാങ്ക് ജാബ്രിയയിൽ വെച്ച് രക്തദാന ക്യാമ്പ് സംഘടിപ്പിക്കുന്നു. ഈ വരുന്ന വെള്ളിയാഴ്ച, ജൂൺ 17 2022 ന് വൈകീട്ട് 3 മണി മുതൽ 7 മണി വരെയാണ് ക്യാമ്പ് നടക്കുന്നത്. ലോക രക്തദാനദിനത്തിന്റെ ഭാഗമായി നടത്തുന്ന ക്യാമ്പിൽ ഏതൊരു വ്യക്തിക്കും പങ്കെടുക്കാവുന്നതാണ്. എല്ലാ ഏരിയകളിൽ നിന്നും വാഹന സൗകര്യം ലഭ്യമാണ്. പങ്കെടുക്കാൻ താല്പര്യമുള്ളവർ https://forms.gle/XkfBHHDM2R2tvz5N7 എന്ന ഗൂഗിൾ ഫോം വഴി പ്രി-രജിസ്ട്രേഷൻ നടത്തേണ്ടതാണ്. കൂടുതൽ വിവരങ്ങൾക്കായി 55839915, 65829343, 99295678 എന്നീ നമ്പറുകളിൽ ബന്ധപ്പെടാവുന്നതാണ്.