കുവൈത്ത് സിറ്റി: അന്താരാഷ്ട്ര യോഗാ ദിനമായ ജൂൺ 21-ന് കുവൈത്തിലെ ഇന്ത്യൻ എംബസി ലോകമെമ്പാടുമുള്ള രാജ്യങ്ങൾക്കൊപ്പം ‘ഗാർഡിയൻ റിംഗ്’ അല്ലെങ്കിൽ ‘ഗ്ലോബൽ യോഗ റിംഗ്’ എന്ന റിലേ യോഗ സ്ട്രീമിംഗ് ഇവന്റിന്റെ ഭാഗമാകും.
ഗാർഡിയൻ റിംഗ്’ / ‘ഗ്ലോബൽ യോഗ റിംഗ്’ ആണ് ഈ വർഷത്തെ അന്താരാഷ്ട്ര യോഗ ദിനത്തിലെ പ്രധാന ആകർഷണം. വിദേശത്തുള്ള ഇന്ത്യൻ മിഷനുകളാണ് ഇത് സംഘടിപ്പിക്കുന്നത്. കുവൈറ്റിലെ ഇന്ത്യൻ എംബസിയിൽ ആഘോഷം 2022 ജൂൺ 21 ചൊവ്വാഴ്ച രാവിലെ 5 മണിക്ക് ആരംഭിക്കും
.എല്ലാ യോഗ പ്രേമികളെയും ഈ പരിപാടിയുടെ ഭാഗമാകാൻ എംബസിഅധികൃതർ ക്ഷണിച്ചു . ഇന്ത്യൻ എംബസിയിലെ ചടങ്ങുകൾ ദൂരദർശനിൽ തത്സമയം സംപ്രേക്ഷണം ചെയ്യും