ഷോപ്പിംഗ് ഉത്സവത്തിൻ്റെ വ്യത്യസ്ത അനുഭവം സമ്മാനിച്ചുകൊണ്ട് ലുലു ഹൈപ്പർമാർക്കറ്റിൽ അമേസിംഗ് ആസിയാൻ ഫെസ്റ്റിവൽ ആരംഭിച്ചു. ജൂൺ 12 ന് ഹൈപ്പർമാർക്കറ്റിലെ അൽ ദജീജ് ഔട്ട്‌ലെറ്റിൽ വർണ്ണാഭമായ ഉദ്ഘാടന ചടങ്ങ് നടന്നു. ജൂൺ 12 മുതൽ 18 വരെ എല്ലാ ലുലു ഹൈപ്പർമാർക്കറ്റ് ഔട്ട്‌ലെറ്റുകളിലും ഫെസ്റ്റിവൽ ആഘോഷമായിരിക്കും,
ലുലു കുവൈറ്റിന്റെ ഉന്നത മാനേജ്‌മെൻ്റ് ഉപഭോക്താക്കളുടെയും സാന്നിധ്യത്തിൽ കുവൈറ്റിലെ അംഗീകൃത ആസിയാൻ രാജ്യങ്ങളിലെ 9 അംബാസഡർമാർ ചേർന്ന്ഉദ്ഘാടന കർമ്മം നിർവഹിച്ചു.തുടർന്ന് അംബാസഡർമാർ ലുലു അൽ ദജീജ് ഔട്ട്‌ലെറ്റിൽ പര്യടനം നടത്തി,
ആസിയാൻ രാജ്യങ്ങളുടെ പാചകരീതികൾ, വിനോദസഞ്ചാരം, സംസ്കാരം, പൈതൃകം എന്നിവയും അതിലേറെയും ഉയർത്തിക്കാട്ടുന്ന നിരവധി ചടങ്ങുകളും ഉദ്ഘാടന പരിപാടിയുടെ ഭാഗമായി നടന്നു.
ഹൈപ്പർമാർക്കറ്റിനുള്ളിൽ സജ്ജീകരിച്ച പത്ത് ആസിയാൻ രാജ്യങ്ങളിൽ നിന്നുള്ള പ്രത്യേക സ്റ്റാളുകളിൽ പഴങ്ങളും പച്ചക്കറികളും പലചരക്ക് സാധനങ്ങളും ഭക്ഷ്യേതര ഇനങ്ങളും പ്രദർശിപ്പിച്ചിരുന്നു. ഭക്ഷണ ഇനങ്ങളും മറ്റ് പലഹാരങ്ങളും സാമ്പിൾ കൗണ്ടറുകളിൽ രുചിച്ച് നക്കുവാനുള്ള സൗകര്യങ്ങളും ഒരുക്കിയിട്ടുണ്ട് .
ബ്രൂണെ, കംബോഡിയ, ലാവോസ്, ഇന്തോനേഷ്യ, മലേഷ്യ, മായൻമാർ, ഫിലിപ്പീൻസ്, സിംഗപ്പൂർ, തായ്‌ലൻഡ്, വിയറ്റ്‌നാം എന്നീ 10 ആസിയാൻ രാജ്യങ്ങളിൽ നിന്നുള്ള ഭക്ഷ്യ ഉൽപന്നങ്ങളയും മറ്റ് വസ്തുക്കളുമാണ് ഒരാഴ്ച നീണ്ടുനിൽക്കുന്ന അമേസിംഗ് ആസിയാൻ ഫെസ്റ്റിവൽ ഹൈലൈറ്റ് ചെയ്യുന്നത്. ഉത്സവ കാലയളവിലുടനീളം പ്രത്യേക ഓഫറുകളും ലഭ്യമാണ്.
ലുലു ഹൈപ്പർമാർക്കറ്റ് ഔട്ട്‌ലെറ്റുകളിൽ 10 ആസിയാൻ രാജ്യങ്ങളിൽ നിന്നുള്ള ഭക്ഷ്യ വസ്തുക്കളും മറ്റ് ഉൽപ്പന്നങ്ങളും ഒരു കുടക്കീഴിൽ ഒരുക്കിയിരിക്കുന്നത് ഒരു പ്രധാന ആകർഷണമാണെന്ന് .
പരിപാടിയിൽ പങ്കെടുത്ത അംബാസിഡർമാർ:
ഫിലിപ്പീൻസ് അംബാസഡർ — മൊഹമ്മദ് നൂർഡിൻ പെൻഡോസിന എൻ ലോമോണ്ടോട്ട്
ഇന്തോനേഷ്യൻ അംബാസഡർ – ലെന മരിയാന
തായ്‌ലൻഡ് അംബാസഡർ- റൂജ് തമോങ്കോൾ
വിയറ്റ്നാം അംബാസഡർ താങ്ക് തോൻ എൻജിഒ
കംബോഡിയൻ അംബാസഡർ – ഹുൻ ഹാൻ
ലാവോസ് ആക്ടിംഗ് ഡെപ്യൂട്ടി ചീഫ് -. ഫിസാഖാനെ ഫോങ്‌പാഡിത്ത്
ബ്രൂണെ ഡെപ്യൂട്ടി അംബാസഡർ — നൂർ ഫരാഹാന
മലേഷ്യൻ അംബാസഡർ — ഡാറ്റോ മുഹമ്മദ് അലി സലാമത്ത്
മ്യാൻമർ അംബാസഡർ – ക്യാമ്പ് ന്യുന്ത് ൽ വിൻ