പുതുതായി റിക്രൂട്ട് ചെയ്ത തൊഴിലാളികൾക്കുള്ള വർക്ക് പെർമിറ്റ് കൈമാറ്റം PAM താൽക്കാലികമായി നിർത്തിവച്ചേക്കാം

0
11

കുവൈത്ത് സിറ്റി: പുതുതായി റിക്രൂട്ട്മെന്റ് ചെയ്യുന്ന തൊഴിലാളികളുടെ വർക്ക് പെർമിറ്റ് ട്രാൻസ്ഫർ ചെയ്യുന്നത് പബ്ലിക് അതോറിറ്റി ഫോർ മാൻപവർ താൽക്കാലികമായി നിർത്തിവച്ചേക്കും എന്ന സൂചന . വിദേശ തൊഴിലാളികളെ  റിക്രൂട്ട് ചെയ്ത് മൂന്ന് വർഷം വരെ ട്രാൻസ്ഫർ നൽകരുതെന്നുള്ള വ്യവസ്ഥയാണ് അതോറിറ്റി പരിഗണിക്കുന്നത്. 28ലധികം വിഭാഗങ്ങളെയാണ് ഇതിൽ ഉൾപ്പെടുത്തുക

അതേസമയം മൂന്ന് വർഷത്തെ കാലയളവിന് ശേഷം തൊഴിലാളിയെ അതേ വിഭാഗത്തിലേക്ക് ട്രാൻസ്ഫർ ചെയ്യുന്നതിന് അനുവദിക്കും. സർക്കാർ ഉടമസ്ഥതയിലുള്ള കമ്പനികൾ, ആശുപത്രികൾ, ഫാർമസികൾ, മെഡിക്കൽ ലബോറട്ടറികൾ, ബാങ്കുകൾ, ഇൻഷുറൻസ് കമ്പനികൾ,  ബാങ്കിംഗ് കമ്പനികൾ, സർവകലാശാലകൾ, സ്വകാര്യ കോളേജുകൾ, സ്വകാര്യ സ്കൂളുകൾ, പരിശീലന സ്ഥാപനങ്ങൾ ഉൾപ്പെടുന്നു. നഴ്സറികൾ, സ്പോർട്സ് ക്ലബ്ബുകൾ, പബ്ലിക് ബെനിഫിറ്റ് അസോസിയേഷനുകൾ, യൂണിയനുകൾ, സഹകരണ സംഘങ്ങൾ, ട്രേഡ് യൂണിയനുകൾ, ചാരിറ്റബിൾ ഫൗണ്ടേഷനുകൾ തുടങ്ങിയ മേഖലകളും ഇതിൽ ഉൾപ്പെടും.