കുവൈത്ത് സിറ്റി: കുവൈത്ത് കിരീടാവകാശി ഷെയ്ഖ് മെഷാൽ അൽ അഹമ്മദ് അൽ സബാഹ് കുവൈത്ത് ദേശീയ അസംബ്ലി (പാർലമെന്റ്) പിരിച്ചുവിട്ട് ഉത്തരവ് പുറപ്പെടുവിച്ചു. തെരഞ്ഞെടുപ്പ് വൈകാതെ തന്നെ നടക്കും. അടുത്ത പാർലമെന്റിന്റെ സ്പീക്കറെയും പ്രതിനിധികളെയും തിരഞ്ഞെടുക്കുന്ന കാര്യങ്ങളിൽ ഇടപെടില്ല എന്ന് ഷെയ്ഖ് മെഷാൽ പറഞ്ഞു.
സര്‍ക്കാരും പാര്‍ലമെന്റും തമ്മിലുള്ള പോര് മുറുകിയിരിക്കുന്ന സാഹചര്യത്തിലാണ് കുവൈത്ത് ഭരണാധികാരി ഷെയ്ഖ് മീഷാല്‍ അല്‍ അഹമ്മദ് അല്‍ സബ പാര്‍ലമെന്റ് പിരിച്ചുവിട്ടത്. ഈ തര്‍ക്കത്തെ തുടര്‍ന്ന് സാമ്പത്തിക പരിഷ്‌കരണം അടക്കം താളം തെറ്റിയിരുന്നു. കുവൈത്തിലെ ഭരണാധികാരിക്ക് ഭരണഘടനാപരമായി സര്‍ക്കാരിനെയും പാര്‍ലമെന്റിനെയും പിരിച്ചുവിടാനുള്ള അധികാരമുണ്ട്.
കഴിഞ്ഞ മെയ് 10 ന് കുവൈത്ത് സർക്കാർ രാജി സമർപ്പിച്ചിരുന്നു, വരും മാസങ്ങളില്‍ കുവൈത്തില്‍ പൊതുതിരഞ്ഞെടുപ്പ് നടക്കും.