കുവൈത്ത് സിറ്റി : പ്രവർത്തന മികവുമായി കുവൈത്തിലെ ജാബർ അൽ-അഹമ്മദ് ആശുപത്രി . കഴിഞ്ഞ ആറു മാസത്തിനിടയിൽ 1100 ഓളം ശസ്ത്രക്രിയകളാണ് ഇവിടെ നടത്തിയത്. സർജറി വിഭാഗം മേധാവി ഡോ. സുലൈമാൻ അൽ മസീദിയാണ് ഇക്കാര്യം വ്യക്തമാക്കിയത്.ജാബർ ആശുപത്രിയെ സംയോജിത സ്പെഷലൈസ്ഡ് ആശുപത്രിയാക്കി വികസിപ്പിക്കുവാനുള്ള ആരോഗ്യ മന്ത്രി ഡോ. ഖാലിദ് അൽ സയീദിന്റെയും അണ്ടർ സെക്രട്ടറി ഡോ. മുസ്തഫ അൽ റദയുടെയും ശ്രമ ഫലമയാണു ഈ നേട്ടം കൈവരിച്ചതെന്നും അദ്ദേഹം അറിയിച്ചു.
നിലവിൽ ആശുപത്രിയിൽ 28 ശസ്ത്ര ക്രിയാ റൂമുകളാണുള്ളത്. രാജ്യത്തെ ആശുപത്രികളിലെ ഏറ്റവും ഉയർന്ന ശേഷിയാണിത് . ഓരോ ശസ്ത്ര ക്രിയ മുറികളും അതാത് ശസ്ത്രക്രിയകൾക്ക് അനുയോജ്യമായാണു സജ്ജീകരിച്ചിരിക്കുന്നത്. ആവശ്യ ഘട്ടങ്ങളിൽ ഇവിടെ മറ്റ് ശസ്ത്രക്രിയകൾ നടത്തുവാനുള്ള സൗകര്യവും ഉണ്ട്.
ലോകത്തെ ഏറ്റവും നൂതനവും മികച്ചതുമായ സാങ്കേതിക വിദ്യയായ ഈസി സ്യൂട്ട് 4 K’ ഇന്റഗ്രേഷൻ സംവിധാനം വഴിയാണ് ഇവ പ്രവർത്തിക്കുന്നത്.
കണ്ണ്, ഇ എൻ ടി ,ന്യൂറോ സർജറി, പ്രസവ ചികിത്സ, ഗൈനക്കോളജി, ഓർത്തോപീഡിക്‌സ്, , പ്ലാസ്റ്റിക് സർജറി . മുതലായ വിഭാഗങ്ങളിലെ സ്പെഷ്യലൈസ്ഡ് ശസ്ത്രക്രിയകളാണു ജാബർ ആശുപത്രിയിലെ സവിശേഷതയെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.