മാധ്യമ നിയമങ്ങൾ ലംഘിച്ചതിന് 90 ഓൺലൈൻ മാധ്യമങ്ങളുടെ ലൈസൻസ് റദ്ദാക്കി

0
25

കുവൈത്ത് സിറ്റി: നിയമങ്ങൾ ലംഘിച്ചതിന് നിരവധി മാധ്യമ സ്ഥാപനങ്ങൾക്കെതിരെ കുവൈത്ത് സർക്കാർ നിയമനടപടി സ്വീകരിച്ചു. ഓൺലൈൻ വാർത്താ പോർട്ടലുകൾ , ഓൺലൈൻ പത്രങ്ങൾ, സാറ്റലൈറ്റ് ചാനലുകൾ എന്നിവ നിയമം പാലിക്കുന്നുണ്ടെന്ന് ഉറപ്പാക്കാൻ കുവൈത്ത് ഇൻഫർമേഷൻ മന്ത്രാലയം  നിരീക്ഷക സമിതി രൂപീകരിച്ചിരുന്നു. ഈ സമിതിയുടെ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് നടപടി

ഇൻഫർമേഷൻ ആൻഡ് കൾച്ചർ മന്ത്രി ഹമദ് റൂഹാൽദീൻ കഴിഞ്ഞ രണ്ടാഴ്ചയ്ക്കിടെ 73 മാധ്യമ സ്ഥാപനങ്ങളെ പബ്ലിക് പ്രോസിക്യൂഷന് റഫർ ചെയ്യുകയും മാധ്യമ നിയമങ്ങൾ ലംഘിച്ചതിന് 90 ഓൺലൈൻ  മാധ്യമങ്ളുടെ ലൈസൻസ് പിൻവലിക്കുകയും ചെയ്തതായി പ്രാദേശിക പത്രം റിപ്പോർട്ട് ചെയ്തു.

മാധ്യമങ്ങളെ നിയന്ത്രിക്കുന്ന നിയമങ്ങൾ കർശനമാക്കുന്നതിന്റെ  ഭാഗമായാണ് ഇതെന്ന് മന്ത്രാലയ വക്താവ് അൻവർ മുറാദ് പറഞ്ഞു. മാധ്യമ നിയമങ്ങളുടെ വ്യക്തമായ ലംഘനങ്ങൾ അടങ്ങിയ വാർത്തകൾ പ്രചരിപ്പിച്ചതിന് ഈ സ്ഥാപനങ്ങളെ പ്രോസിക്യൂട്ട് ചെയ്യാൻ മാധ്യമ ലംഘനങ്ങൾ നിരീക്ഷിക്കുന്ന  കമ്മിറ്റി ശുപാർശ ചെയ്തതായി മുറാദ് വ്യക്തമാക്കി.