കുവൈത്ത് സിറ്റി: കഴിഞ്ഞ ആറുമാസത്തിനിടെ പതിനായിരത്തിലേറെ വിദേശികളെ കുവൈത്തിൽ നിന്ന് നാടുകടത്തിയതായി റിപ്പോര്‍ട്ട്. റസിഡൻസി നിയമലംഘകരാണ് ഇതിൽ ഏറെയും. നിയമലംഘകരെ പിടികൂടുന്നതിനായുള്ള ക്യാമ്പയിന്‍ രാജ്യത്ത് ശക്തമായി പുരോഗമിക്കുകയാണ് .രാജ്യത്തെ എല്ലാ വിദേശ എംബസികളോടും നടപടിക്രമങ്ങള്‍ വേഗത്തിലാക്കാന്‍ അധികൃതര്‍ ആവശ്യപ്പെട്ടിരുന്നു. പ്രതിദിനം 200 പേര് എന്ന നിലയില്‍ ആണ് നിലവില്‍ നാടുകടത്തല്‍ പുരോഗമിക്കുന്നത്. 2022 ജനുവരി ഒന്ന് മുതല്‍ ജൂണ്‍ 20 വരെയുള്ള കാലയളവില്‍ 10,800 വിദേശികളെയാണ് സ്വദേശങ്ങളിലേക്ക് തിരിച്ചയച്ചത്.