കുവൈത്ത് സിറ്റി : കുവൈത്തിൽ ഇന്ന് മുതൽ പുതിയ അധ്യയന വർഷത്തിനു തുടക്കമായി. രാജ്യത്തെ കോവിഡ് സാഹചര്യങ്ങൾ മെച്ചപ്പെട്ടതിനെ തുടർന്ന് സെപ്തംബർ 19 മുതൽ പുതിയ അധ്യയന ആരംഭിച്ചിരിക്കുന്നത് മന്ത്രിസഭ അനുമതി നൽകുകയായിരുന്നു.കോവിഡ് നിയന്ത്രണങ്ങളുടെ ഭാഗമായി കഴിഞ്ഞ അധ്യയന വർഷം പൂർണ്ണമായും ഓൺ ലൈൻ വഴി ആയിരുന്നു ക്ലാസുകൾ നടന്നത്.ഒക്റ്റോബർ 4 മുതലാണു ക്ലാസുകൾ പുനരാരംഭിക്കുന്നത്.
ഇന്ന് മുതൽ അധ്യാപകരും അധ്യാപക ഇതര ജീവനക്കാരും വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ എത്തി ഹാജർ രേഖപ്പെടുത്തി. വാക്സിനേഷൻ സ്വീകരിച്ചവർക്ക് മാത്രമേ പ്രവേശനം അനുവദിക്കുന്നുള്ളൂ എന്ന് നേരത്തെ നിർദേശമുണ്ടായിരുന്നു.വാക്സിനേഷൻ സ്വീകരിക്കാതെ എത്തിയ അധ്യാപകരെയും ജീവനക്കാരെയും പലയിടങ്ങളിലും പ്രവേശനം തടഞ്ഞതായും റിപ്പോർട്ട് ഉണ്ട്. ആരോഗ്യ മാർഗ്ഗനിർദ്ദേശങളും മുൻ കരുതൽ നടപടികളും പാലിച്ചു കൊണ്ടാണു ജീവനക്കാർ വിദ്യാലയങ്ങളിൽ പ്രവേശിച്ചത്.