കുവൈത്ത് സിറ്റി : ബലി പെരുന്നാൾ പ്രമാണിച്ച് കുവൈത്തിലെ ബാങ്കുകളുടെ അവധി ദിനം പ്രഖ്യാപിച്ചു. ജൂലൈ 10 ഞായറാഴ്ച മുതൽ ജൂലൈ 16 ശനിയാഴ്ച വരെ അവധി ആയിരിക്കുമെന്ന് കുവൈത്ത് ബാങ്കിംഗ് അസോസിയേഷൻ അറിയിച്ചു. ഒമ്പത് ദിവസമാണ് ബാങ്കവധി. അതായത്, ജൂലായ് 8 ന് വ്യാഴാഴ്ചത്തെ പ്രവൃത്തി ദിനത്തിനു ശേഷം ജൂലായ് 17 നു ആയിരിക്കും ബാങ്കുകളുടെ പ്രവർത്തനം പുനരാരംഭിക്കുക.ബലി പെരുന്നാൾ അനുബന്ധിച്ച് വെള്ളി, ശനി ഉൾപ്പെടെയുള്ള വാരാന്ത്യ അവധികൾ അടക്കം ഇത്തവണ 9 ദിവസമാണു സർക്കാർ, പൊതു മേഖല സ്ഥാപനങ്ങൾക്ക് പൊതു അവധി നൽകിയിരിക്കുന്നത്. അതേസമയം, ജൂലൈ 14 വ്യാഴാഴ്ച വിവിധ ഗവർണറേറ്റുകളിലെ പ്രത്യേക ശാഖകൾ വഴി പരിമിതമായ തോതിൽ ബാങ്കിംഗ് സേവനം ഉണ്ടായിരിക്കും.