ജോയ്ആലുക്കാസ് എക്സ്ചേഞ്ചിൻ്റെ പുതിയ ബ്രാഞ്ച് മംഗാഫിൽ പ്രവർത്തനം ആരംഭിച്ചു

പ്രവാസികളുടെ പ്രിയപ്പെട്ട മണി എക്സ്ചേഞ്ച് സ്ഥാപനമായ ജോയ്ആലുക്കാസ് എക്സ്ചേഞ്ചിൻ്റെ പുതിയ ബ്രാഞ്ച് കുവൈറ്റിലെ മംഗഫിൽ പ്രവർത്തനം ആരംഭിച്ചു. ജൂൺ 27 ന് ജോയ്ആലുക്കാസ് എക്സ്ചേഞ്ച് മാനേജിംഗ് ഡയറക്ടർ ശ്രീ അൻ്റണി ജോസ് ബ്രാഞ്ചിൻ്റെ ഉദ്ഘാടനം നിർവഹിച്ചു. ഏറ്റവും മികച്ച സേവനം, ഏറ്റവും ആദായകരമായ നിരക്കിൽ നൽകുക എന്ന ഉദ്ദേശത്തോടെ കുവൈറ്റിലെ കൂടുതൽ പ്രവാസികളിലേക്ക് ജോയ്ആലുക്കാസ് എക്സ്ചേഞ്ചിൻ്റെ സേവനം എത്തിക്കാൻ സാധിക്കുന്നതിൽ സന്തോഷമുണ്ടെന്ന് ഉണ്ടെന്ന് ചടങ്ങിൽ ശ്രീ ആൻ്റണി പറഞ്ഞു. “ഏറ്റവും പ്രിയപ്പെട്ട മണി എക്സ്ചേഞ്ച് – എന്ന രീതിയിൽ ഇതിനോടകം ജനങ്ങൾ നെഞ്ചോട് ചേർത്ത ജോയ്ആലുക്കാസ് എക്സ്ചേഞ്ച് കുവൈറ്റിലെ കൂടുതൽ ഇടങ്ങളിലേക്ക് പ്രവർത്തനം വ്യാപിപ്പിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

മുന്നൂറോളം ആളുകൾ പങ്കെടുത്ത വിപുലമായ ഉദ്ഘാടനച്ചടങ്ങിൽ, കമ്പനി ജനറൽ മാനേജർ ശ്രീ അഷ്‌റഫ് അലി, അസിസ്റ്റൻ്റ് ജനറൽ മാനേജർ ശ്രീ അബ്ദുൾ അസീസ് മാട്ടുവയിൽ , ജോയ്ആലുക്കാസ് എക്സ്ചേഞ്ചിൻ്റെ ഏരിയ മാനേജർമാർ, ബ്രാഞ്ച് മാനേജർമാർ, ബിസിനസ് ഡെവലപ്മെൻ്റ് ഓഫീസർമാർ, ഹെഡ് ഓഫീസ് ഉദ്യോഗസ്ഥർമാർ കുവൈറ്റിലെ സാമൂഹിക സാംസ്കാരിക പ്രവർത്തകർ, മാധ്യമപ്രവർത്തകർ, ബിസിനസ് പങ്കാളികൾ തുടങ്ങിയവർ സന്നിഹിതരായിരുന്നു.