6th റിങ് റോഡിൽ വാഹനാപകടം; 5 പ്രവാസികൾ മരിച്ചു

0
21

കുവൈത്ത് സിറ്റി: കുവൈത്തിൽ സിക്സത്ത് റിങ് റോഡിൽ വാഹനാപകടം.അപകടത്തിൽ അഞ്ച് ഈജിപ്ഷ്യൻ പൗരന്മാർ കൊല്ലപ്പെടുകയും മൂന്ന് പേർക്ക് പരിക്കേൽക്കുകയും ചെയ്തു. ഇവരിൽ നാല് പേർ സംഭവസ്ഥലത്തും ഒരാൾ ആശുപത്രിയിലുമാണ് മരിച്ചത്

ബുധനാഴ്ച രാവിലെ ജഹ്‌റ ഏരിയയിലെ ഷൂട്ടിംഗ് ക്ലബ്ബിന് സമീപത്തായിരുന്നു അപകടം . പജീറോയും ലാൻഡ് ക്രൂയിസറും തമ്മിൽ കൂട്ടിയിടിക്കുകയായിരുന്നു.