ജി സി സി യിലെ പ്രമുഖ വ്യാപാര ശൃംഖലയായ റീജൻസി ഗ്രൂപ്പിന്റെ ഗ്രാൻഡ് ഹൈപ്പറിന്റെ കുവൈത്തിലെ 28-ാമത് ശാഖ ഫർവാനിയയിൽ പ്രവർത്തനം ആരംഭിച്ചു . ഫർവാനിയയിലെബ്ലോക്ക് 6ൽ സ്ട്രീറ്റ് 2 ൽ ആണ് പുതിയ ശാഖ തുറന്നത്.
ഡോ.ഇബ്രാഹിം ബിൻ സൈദ്, ഗ്രാൻഡ് ഹൈപ്പർ റീജിയണൽ ഡയറക്ടർ അയ്യൂബ് കച്ചേരി, സി ഇ ഒ മുഹമ്മദ് സുനീർ. ഡി ആർ ഓ . തെഹ്സീർ അലി, സി ഓ ഓ റാഹിൽ ബസിം. ഡി ജി എം കുബേര റാവു എന്നിവർ ചേർന്ന് ഉദ്ഘാടനം നിർവഹിച്ചു.
സാമൂഹ്യ സാംസ്കാരിക രംഗത്തെ പ്രമുഖർ, മാധ്യമ പ്രവർത്തകർ, ഉപഭോക്താക്കൾ എന്നിവർ ചടങ്ങിൽ പങ്കെടുത്തു .
റീജൻസി ഗ്രൂപ്പിൻറെ എൺപത്തി രണ്ടാമത്തെയും കുവൈറ്റിലെ ഇരുപത്തി എട്ടാമത്തെയും ബ്രാഞ്ച് ആണ് ഫർവാനിയയിൽ ആരംഭിച്ചത്. ഉദ്ഘാടനത്തോട് അനുബന്ധിച്ച് വലിയ ഓഫറുകൾ ആണ് ഉപഭോക്താക്കൾക്കായി ഒരുക്കിയിട്ടുള്ളത് .
നിത്യോപയോഗ സാധനങ്ങൾ മികച്ച ഗുണമേന്മയിലും വിലയിലും ഉപഭോക്താക്കളിലേക്ക് എത്തിക്കുക എന്ന ആശയത്തിൽ ഊന്നിയാണ് ഗ്രാൻഡ് ഫ്രെഷ് എന്ന പുതിയ ശാഖ ആരംഭിച്ചത്.
ഇടനിലക്കാരില്ലാതെ ഉത്പാദന കേന്ദ്രങ്ങളിൽ നിന്നും നേരിട്ട് വാങ്ങുന്നതിനാലാണ് പഴം, പച്ചക്കറികൾ തുടങ്ങിയ ഉത്പന്നങ്ങൾ വമ്പിച്ച വിലക്കിഴിവിൽ നൽകാൻ സാധിക്കുന്നത് എന്ന് മാനേജ്മെൻറ് പ്രതിനിധികൾ അറിയിച്ചു.