സഹേല്‍ ഏകജാലക ആപ്ലിക്കേഷനിലൂടെ ലഭിക്കുന്ന മറ്റ് പുതിയ സേവനങ്ങൾ എന്തെല്ലാം

0
20

അപ്ഡേഷന് ശേഷം സഹല്‍ ഏകജാലക ആപ്ലിക്കേഷനിലൂടെ നിരവധി സേവനങ്ങളാണ് ലഭിക്കുക. വിസ എടുക്കാനും ട്രാഫിക്, റെസിഡന്‍സ് പെര്‍മിറ്റ് എന്നിവയുടെ പിഴ അടയ്ക്കാനുമുള്ള സൗകര്യങ്ങളും ആപ്പില്‍ പുതുതായി ചേര്‍ത്തിട്ടുണ്ട് .

സ്വദേശികള്‍ക്കും വിദേശികള്‍ക്കും  ഗതാഗത വകുപ്പിലേക്ക് അടക്കേണ്ട ട്രാഫിക് പിഴയും താമസകാര്യ വകുപ്പിലേക്കുള്ള വിസ, ഇഖാമ പിഴകളും സഹല്‍ ആപ്ലിക്കേഷനിലൂടെ സ്വീകരിക്കും. സ്വദേശികള്‍ക്കും വിദേശികള്‍ക്കും സ്വന്തംപേരിലുള്ള പിഴയും മറ്റുള്ളവരുടെ പേരിലുള്ള പിഴയും ഈ രീതിയില്‍ അടക്കാം.

ജോലിക്കാരെ നാടുകടത്തുന്നതിനുള്ള ടിക്കറ്റ് ചാര്‍ജും താല്‍ക്കാലിക താമസാനുമതി പുതുക്കുന്നതിനും ട്രാന്‍സ്ഫര്‍ ചെയ്യുന്നതിനും ആപ്ലിക്കേഷനില്‍ സൗകര്യം ഏര്‍പ്പെടുത്തിയിട്ടുണ്ട്. കുവൈറ്റ് പൗരന്മാര്‍ക്കും രാജ്യത്തെ സ്ഥിര താമസക്കാരായ വിദേശികള്‍ക്കും ആണ് സഹല്‍ ആപ്ലിക്കേഷന്റെ പ്രയോജനം ലഭിക്കുക.

ആഭ്യന്തര മന്ത്രാലയത്തിലെ ജനറല്‍ ഡിപ്പാര്‍ട്‌മെന്റ് ഓഫ് ഇന്‍ഫര്‍മേഷന്‍ സിസ്റ്റംസ് ആണ് സര്‍ക്കാര്‍ സേവനങ്ങള്‍ക്കായുള്ള സഹല്‍ ഏകജാലക ആപ്ലിക്കേഷനില്‍ പുതിയ സേവനങ്ങള്‍ ഉള്‍പ്പെടുത്തിയത്. വിസ നടപടികളുടെ ഭാഗമായുള്ള വിദേശികളുടെ വൈദ്യ പരിശോധനാ റിപ്പോര്‍ട്ട് അടുത്തിടെ സഹല്‍ ആപ്പില്‍ ലഭ്യമാക്കിയിരുന്നു.

ഗാര്‍ഹിക തൊഴിലാളി കുവൈറ്റില്‍ എത്തിച്ചേര്‍ന്നാല്‍ മെഡിക്കല്‍ പരിശോധനയ്ക്കും വിരലടയാളം രേഖപ്പെടുത്തുന്നതിനുമുള്ള നടപടിക്രമങ്ങള്‍ ആദ്യം പൂര്‍ത്തിയാക്കണം. ക്രിമിനല്‍ റെക്കോര്‍ഡ്സ്, റെസിഡന്‍സ് അഫയേഴ്സ് വകുപ്പുകളിലേക്കുള്ള രേഖകള്‍ വിദേശകാര്യമന്ത്രാലയത്തില്‍ നിന്ന് സാക്ഷ്യപ്പെടുത്തുന്നത് ഉള്‍പ്പടെയുള്ള കാര്യങ്ങള്‍ സ്പോണ്‍സര്‍ക്ക് സഹല്‍ ആപ്ലിക്കേഷന്‍ വഴി പൂര്‍ത്തിയാക്കാന്‍ കഴിയും. സ്‌പോണ്‍സര്‍മാരുടെ സമയവും പ്രയത്നവും ലാഭിക്കുന്നതിനും സേവനകേന്ദ്രങ്ങളിലെ തിരക്ക് കുറയ്ക്കാനും ഇത് സഹായകമാകുമെന്ന് യൂസഫ് കാസിം പറഞ്ഞു. വിസ നടപടികളുടെ ഭാഗമായുള്ള വിദേശികളുടെ വൈദ്യ പരിശോധനാ റിപ്പോര്‍ട്ട് അടുത്തിടെ സഹല്‍ ആപ്പില്‍ ലഭ്യമാക്കിയിരുന്നു.