കുവൈത്ത് സിറ്റി: കൊറോണ പകർച്ചവ്യാധി മൂലമുണ്ടായ രണ്ട് വർഷത്തെ ഇടവേളയ്ക്ക് ശേഷം, ഈ വർഷത്തെ ഹജ്ജ് തീർത്ഥാടകരുടെ ആദ്യ സംഘം ജൂലൈ 3ന് കുവൈത്ത് അന്താരാഷ്ട്ര വിമാനത്താവളത്തിൽ നിന്ന് വിശുദ്ധ ഭൂമിയിലേക്ക് പുറപ്പെടും. 5,622 തീർഥാടകരാണ് കുവൈത്തിൽനിന്ന് പോകുന്നത്. ആദ്യം 3622 സീറ്റുകളാണ് അനുവദിച്ചിരുന്നത് പിന്നീട് 2000 കൂടെ അനുവദിക്കുകയായിരുന്നു. 20 വിമാനങ്ങളാണ് ഷെഡ്യൂൾ ചെയ്തിട്ടുള്ളത്.. വിമാനത്താവളത്തിൽ എല്ലാ ഒരുക്കവും പൂർത്തിയായതായി വ്യോമയാ ന വകുപ്പ് ഡയറക്ടർ യൂസുഫ് അൽ ഫൗസാൻ പറഞ്ഞു.