കുവൈത്ത് സിറ്റി: യുനൈറ്റഡ് നാഷന്‍സ് എണ്‍വയോണ്‍മെന്റ് പ്രോഗ്രാം പുറത്തുവിട്ട റിപ്പോർട്ട് അനുസരിച്ച് കുവൈത്തിൽ ഒരു വര്‍ഷം നാലു ലക്ഷത്തോളം ടണ്‍ ഭക്ഷണ സാധനങ്ങള്‍ പാഴാക്കിക്കളയുന്നു.കൂടുതല്‍ ഭക്ഷണ സാധനങ്ങളും പാഴാക്കുന്നത് വീടുകളില്‍ നിന്നാണ്. ഒരാൾ പ്രതിവര്‍ഷം ശരാശരി 95 കിലോഗ്രാം ഭക്ഷണം പാഴാക്കിക്കളയുന്നതായും റിപ്പോര്‍ട്ടിലുണ്ട്. യുഎന്‍ഇപിയുടെ ഫുഡ് വെയ്സ്റ്റ് ഇന്‍ഡക്‌സ് 2021ലാണ് ഇക്കാര്യമുള്ളത്.
ആകെ പാഴാക്കുന്നഭക്ഷണത്തിന്റെ 11 ശതമാനവും വീടുകളില്‍ നിന്നാണ് . ലോക തലത്തിൽ വന്നാൽ 9.31 കോടി ടണ്‍ ഭക്ഷണ സാധനങ്ങളാണ് വർഷാവർഷം പാഴാകുന്നത് ലോകത്ത് ലഭ്യമായ ഭക്ഷണ സാധനങ്ങളുടെ 17 ശതാമനമാണിത്.
കുവൈറ്റില്‍ ഭക്ഷണം പാഴാവുന്നത് തടയാന്‍ അല്‍ ഇസ്സ എന്‍ഡോവ്‌മെന്റ് എന്ന സന്നദ്ധ സംഘടനയുമായി സഹകരിച്ച് വിവിധ പദ്ധതികള്‍ ആവിഷ്‌ക്കരിച്ചുവരികയാണ് ഫുഡ് ബാങ്ക്. ഹോട്ടലുകളില്‍ നിന്നും വീടുകളിലും നിന്നും വിവാഹ പാര്‍ട്ടികള്‍ നടക്കുന്ന സ്ഥലങ്ങളില്‍ നിന്നും പാഴായിപ്പോവാന്‍ സാധ്യതയുള്ള ഭക്ഷണ സാധനങ്ങള്‍ ശേഖരിച്ച് അവ ആവശ്യക്കാര്‍ക്ക് എത്തിച്ചുനല്‍കുന്നത് ഉള്‍പ്പെടെയുള്ള പ്രവര്‍ത്തനങ്ങള്‍ക്ക് ഇവര്‍ നേതൃത്വം നല്‍കുന്നുണ്ട്.