കുവൈത്ത് സിറ്റി: കുവൈത്തിൽ 3,16,700 പ്രവാസികളുടെ റിൻസിഡൻസി റദ്ദായി. വിവിധ വിസ കാറ്റഗറിയിൽ ഉൾപ്പെടുന്നവരുടെ കണക്കാണിത്. അറബ് ഏഷ്യൻ രാജ്യങ്ങളിൽ നിന്നുള്ളവരാണ് ഇതിലേറെയും . കോവിഡ് വ്യാപനത്തെ തുടർന്ന് നേരത്തെയുണ്ടായിരുന്ന യാത്രാ നിയന്ത്രണങ്ങള്‍ കാരണം യഥാസമയം രാജ്യത്ത് തിരിച്ചെത്താന്‍ സാധിക്കാതിരുന്നവര്‍, നിയമ ലംഘനങ്ങള്‍ക്ക് പിടിക്കപ്പെട്ട് നാടുകടത്തപ്പെട്ടവര്‍, സ്ഥിരമായി നാട്ടിലേക്ക് മടങ്ങാന്‍ തീരുമാനിച്ച പ്രവാസികളും തൊഴിൽ നഷ്ടപ്പെട്ടതിനെ തുടർന്ന് നാടുകളിലേക്ക് പോയവരും ഇതിലുൾപ്പെടും . കഴിഞ്ഞ വര്‍ഷം റസിഡൻസി റദ്ദാക്കപ്പെട്ടവരുടെ എണ്ണം 44,124 ആയിരുന്നു. ഇത് രാജ്യത്തിന്റെ സമ്പദ് വ്യവസ്ഥയെ ഗുരുതകരമായി ബാധിക്കുമെന്നാണ് വിദഗ്ധാഭിപ്രായം