2015-21 വരെയുള്ള കാലയളവിൽ കുവൈത്തിൽ ആത്മഹത്യ ചെയ്തവരിൽ 55 % ഇന്ത്യക്കാർ

0
20

കുവൈത്ത് സിറ്റി: കഴിഞ്ഞ ഏഴ് വർഷത്തിനിടെ രാജ്യത്ത് 620 ആത്മഹത്യകൾ നടന്നതായി കുവൈത്ത് ആഭ്യന്തര മന്ത്രാലയം പുറത്തുവിട്ട കണക്കുകൾ വ്യക്തമാക്കുന്നു. 2015 മുതൽ  2021 നവംബർ വരെയുള്ള കാലയളവിൽ ഇന്ത്യക്കാരായ 342 പ്രവാസികൾ ആത്മഹത്യ ചെയ്തു , കണക്കുകൾ അനുസരിച്ച് ആകെയുള്ള തിന്റെ 55 ശതമാനം വരും ഇത്.ഷെയ്ഖ് ജാബർ കോസ്‌വേയിൽ ആത്മഹത്യാശ്രമങ്ങൾ വർധിച്ചതിനെ തുടർന്ന് ഇവിടെ സുരക്ഷ വർധിപ്പിച്ചിട്ടുണ്ട്.  കഴിഞ്ഞവർഷം കുവൈത്തിൽ 41 ആത്മഹത്യകളും 43 ആത്മഹത്യാശ്രമങ്ങളും  രജിസ്റ്റർ ചെയ്തിതിരുന്നു.