കുവൈത്ത് സിറ്റി : എൻബിടിസി ഗ്രൂപ്പിന്റെ കീഴിലുള്ള അൽ ബദ റെഡിമിക്സ് പ്ലാന്റിന്റെ ആറാമത് കോൺക്രീറ്റ് റെഡിമിക്സ് ബാച്ചിംഗ് പ്ലാൻറ് ജൂലൈ 16-ന്, കുറ്റിത്തിലെ മുത്തലയിൽ പ്രവർത്തനമാരംഭിച്ചു. പ്ലാന്റിന്റെ ഉത്ഘാടനം എൻബിടിസി മാനേജിംഗ് ഡയറക്ടർ കെ.ജി. എബ്രഹാം നിർവഹിച്ചു.
അത്യാധുനിക സാങ്കേതിക വിദ്യയും മണിക്കൂറിൽ 120 3 ഉത്പാദന ശേഷിയുമുള്ള പുതിയ റെഡിമിക്സ് പ്ലാന്റ് പ്രവർത്തനമാരംഭിച്ചതിലൂടെ കോൺക്രീറ്റ് ഉത്പാദനശേഷി ഗണ്യമായി വർധിപ്പിക്കാൻ കഴിയുമെന്നും, അതോടൊപ്പം കുവൈറ്റിലെ നിർമാണ മേഖലക്ക് വരും വർഷങ്ങളിൽ കൂടുതൽ മികച്ച സേവനം ലഭ്യമാക്കുമെന്നും എൻബിടിസി ഗ്രൂപ്പ് മാനേജിങ് ഡയറക്ടർ കെ.ജി. എബ്രഹാം അറിയിച്ചു.
ഉത്ഘാടന ചടങ്ങിൽ സെന്റ് ജെയിംസ് മാർത്തോമ്മാ ചർച്ച് വികാരി റവ. ഷിബു. കെ, എൻബിടിസി മാനേജ്മെന്റ് പ്രതിനിധികൾ എന്നിവർ സന്നിഹിതരായിരുന്നു.