ജപ്പാൻ മുൻ പ്രധാനമന്ത്രി ഷി ൻസോ ആബേയുടെ മരണത്തിൽ ഇന്ത്യയിൽ ഇന്ന് ഒരു ദിവസത്തെ ദുഖാചരണമാണ് പ്രഖ്യാപിച്ചിരിക്കുന്നത്. രാഷ്ട്രപതി ഭവനിലും പാർലമെന്റിലും ചെങ്കോട്ടയിലും ദേശീയ പതാക പകുതി താഴ്ത്തികെട്ടി. കുവൈത്തിലെ ഇന്ത്യൻ എംബസിയിലെ പതാകയും ദുഃഖാചരണത്തിന്റെ ഭാഗമായി പകുതി താഴ്ത്തി കെട്ടിയിട്ടുണ്ട്
ഷിൻസോ ആബേയുടെ മരണത്തിൽ പ്രധാനമന്ത്രി നരേന്ദ്രമോദി, മുൻ പ്രധാനമന്ത്രി മൻമോഹൻ സിങ് ഉൾപ്പെടെയുള്ള രാഷ്ട്രീയനേതാക്കൾ ഇന്നലെ അനുശോചിച്ചിരുന്നു.