പ്രമുഖ റെസ്റ്റൗറന്റ് ഗ്രൂപ്പ് ആയ സ്കൈവേ ഗ്രൂപ്പിന്റെ പുതിയ ശാഖ കാലികറ്റ് ലൈഫ് എന്ന പേരിൽ അബൂ ഹലീഫയിൽ പ്രവർത്തനം ആരംഭിച്ചു. പ്രശസ്ത പിന്നണി ഗായകൻ അഫ്സൽ ഇസ്മായിൽ ഉത്ഘാടനം ചെയ്തു.
ബോളിവൂഡ് ഗാനാലാപനങ്ങളിലൂടെ പ്രശസ്തനായ കുവൈത്തി സിങ്ങർ മുബാറക്ക് അൽ റാഷിദ്, സയ്യിദ് ഹബീബ് തങ്ങൾ, സ്പോൺസർ സാലം അൽ അസ്‌മി എന്നിവരും ആശംസകൾ അർപ്പിച്ച് പങ്കെട്ത്തു. കുവൈത്തിലെ വിവിധ സാമൂഹിക സാംസ്കാരിക നേതാക്കൾ സന്നിഹിതരായിരുന്നു. ഭാരതീയ തനിമയിലെ ഭക്ഷണങ്ങളും കേരളീയ വിഭവങ്ങളും ചൈനീസ് കോണ്ടിനെന്റൽ, അറബിക്ക് വിഭവങ്ങളും കൊണ്ട് കുടുംബസദസുകൾക്ക് ഉതകുന്ന വ്യത്യസ്തമായ ഒരു ഭക്ഷണശാലയാണു മുന്നോട്ട് വെക്കുന്നത് എന്ന് മാനേജ്‌മന്റ് അറിയിച്ചു..