അംബാസഡർ സിബി ജോർജിനെ ജപ്പാൻ സ്ഥാനപതിയായി നിയമിക്കുമെന്ന് റിപ്പോർട്ട്

0
27

കുവൈത്ത്‌ സിറ്റി / ഡൽഹി :  കുവൈത്തിലെ ഇന്ത്യൻ  അംബാസഡർ സിബി ജോർജിനെ ജപ്പാൻ സ്ഥാനപതിയായി നിയമിച്ചതായി റിപ്പോർട്ട്‌. ഇന്ത്യയിലെ ദേശീയ മാധ്യമമാണ് ദേശകാര്യ മന്ത്രാലയ വൃത്തങ്ങളെ ഉദ്ധരിച്ച്‌  ഇക്കാര്യം റിപ്പോർട്ട്‌ ചെയ്തത്‌.

ഇതിന് പുറമെ യു കെ, ബംഗ്ലാദേശ്,  കാനഡ, ന്യൂസീലൻഡ് തുടങ്ങിയ രാജ്യങ്ങളിലും പുതിയ നിയമനം നടന്നേക്കും എന്ന് റിപ്പോർട്ടിൽ സൂചനയുണ്ട്‌.

2020 ഓഗസ്ത്‌ 5 നാണു കുവൈത്തിലെ ഇന്ത്യൻ സ്ഥാനപതിയായി അദ്ദേഹം സ്ഥാനം ഏറ്റെടുത്തത്‌. ഇതിനു ശേഷം ഇദ്ധേഹത്തിന്റെ നേതൃത്വത്തിൽ ഇന്ത്യൻ എംബസിയിൽ നിരവധി പരിഷ്കാരങ്ങൾ നടപ്പിലാക്കുകയും ചെയ്തിരുന്നു.

1993 ലെ ഐ. എഫ്‌. എസ്‌. ബാച്ചുകാരനായ സിബി ജോർജ്ജ്‌ കോട്ടയം പാല സ്വദേശിയാണ്.