കുവൈത്ത് സിറ്റി: ആരോഗ്യ വികസന പദ്ധതികളുടെ തുടർനടപടികളുടെ പുരോഗതി പരിശോധിക്കുന്നതിൻ്റെ ഭാഗമായി, ആരോഗ്യ മന്ത്രാലയം അണ്ടർസെക്രട്ടറി ഡോ. മുസ്തഫ റെഡ, എൻജിനീയറിങ് അഫയേഴ്‌സ് അസിസ്റ്റന്റ് അണ്ടർസെക്രട്ടറി, ഇബ്രാഹിം അൽ-നഹ്‌ഹാമിനൊപ്പം അൽ-സബാ സ്പെഷ്യലൈസ്ഡ് മെഡിക്കൽ ഡിസ്ട്രിക്റ്റിലെ കാൻസർ കൺട്രോൾ സെന്റർ സന്ദർശിച്ചു.
ജോലി പുരോഗതികൾ സംബന്ധിച്ചും സെന്റർ തുറക്കാൻ പ്രതീക്ഷിക്കുന്ന തീയതിയെക്കുറിച്ചും അദ്ദേഹം ഉദ്യോഗസ്ഥരുമായി ചർച്ച ചെയ്തതായി പ്രാദേശിക അറബിക് ദിനപത്രം റിപ്പോർട്ട് ചെയ്തു
65,000 ചതുരശ്ര മീറ്റർ വിസ്തൃതിയിലാണ് ഇത് നിർമ്മിക്കുന്നത്, മൂന്ന് കെട്ടിടങ്ങളിലായി 618 കിടക്കകളുണ്ടാകും . കൂടാതെ 1,950 കാറുകൾ പാർക്ക്ചെയ്യാൻ പറ്റുന്ന ഒരു ബഹുനില കാർ പാർക്കിംഗ് കെട്ടിടവും ഇതിനോടൊപ്പം ഉണ്ട്.