കുവൈത്ത് സിറ്റി : ഇന്ത്യ- കുവൈത്ത് സംയുക്ത നാവികാഭ്യാസ പ്രകടനം ഇന്ന് നടക്കും.. കഴിഞ്ഞ ദിവസം കുവൈത്തിൽ എത്തിയ ഇന്ത്യൻ നാവിക സേന പടക്കപ്പലായ INS – TEG ആണ് കുവൈത്ത് നാവിക സേനയ്ക്കൊപ്പം സൈനികാഭ്യാസത്തിൽ പങ്കെടുക്കുക.
സമുദ്ര സുരക്ഷ, നാവിക പ്രതിരോധം എന്നീ ലക്ഷ്യങ്ങൾ മുൻ നിർത്തിയുള്ള പരിശീലനത്തിന്റെ ഭാഗമായാണ് ഇതെന്ന്എ കുവൈത്ത് നാവിക സേന കമാൻഡർ റിയർ അഡ്മിറൽ ഹസ്സ അൽ അലാത്തി വ്യക്തമാക്കി.
ഇരു രാജ്യങ്ങളും തമ്മിലുള്ള നാവിക സഹകരണം മെച്ചപ്പെടുത്തുന്നതിനായി കൂടുതൽ പ്രകടനങ്ങൾ നടത്തുന്നതിനും ഈ രംഗത്തെ അനുഭവങ്ങളും ഏറ്റവും പുതിയ വിവരങ്ങളും കൈമാറുന്നതിനും കുവൈത്തും ഇന്ത്യയും പ്രവർത്തിച്ചു വരികയാണെന്നും അദ്ദേഹം പറഞ്ഞു. INS-TEG ലെ നാവിക ഉദ്യോഗസ്ഥർ കുവൈത്ത് നാവിക ആസ്ഥാനം സന്ദർശ്ശിക്കുമെന്നും അദ്ദേഹം പറഞ്ഞു.
കുവൈത്ത് നാവികസേനാ ഉദ്യോഗസ്ഥർക്കും നയതന്ത്ര പ്രതിനിധികൾക്കും ഇന്ത്യൻ എംബസിയുടെ നേതൃത്വത്തിൽ കപ്പലിൽ ഒരുക്കിയ സ്വീകരണ പരിപാടിയിൽ പങ്കെടുത്തു കൊണ്ട് സംസാരിക്കുകയായിരുഞ്ഞു അഡ്മിറൽ ഹസ്സ അൽ അലാത്തി