കുവൈത്ത് സിറ്റി: ഭീകര സംഘടനയായ ഐഎസിൽ ചേർന്ന സ്വദേശിക്ക് കുവൈത്ത് കോടതി അഞ്ചുവർഷം കഠിന തടവ് വിധിച്ചു.രാജ്യത്തെ അടിസ്ഥാന സംവിധാനങ്ങൾ തകർക്കാനും സൗഹൃദ രാജ്യവുമായുള്ള ബന്ധങ്ങൾ തകർക്കാനും സാധിക്കുന്ന തരത്തിലുള്ള ലക്ഷ്യം വെച്ചാണ് പ്രതി ഇത്തരത്തിലൊരു കർമ്മം ചെയ്തത് വിധിപ്രസ്താവത്തിൽ പറയുന്നു. കുവെെറ്റ് സർക്കാറിന്റെ അനുമതിയില്ലാതെ ഇറാഖിനെതിരെ ശത്രുതാപരമായ നടപടിയിൽ ഏർപ്പെട്ടതിനെതിയാണ് പബ്ലിക് പ്രോസിക്യൂഷൻ പ്രതിക്കെതിരെ കുറ്റം ചുമത്തിയത്.