കുവൈത്ത് സിറ്റി: കുവൈത്തിൽ കൊവിഡ് സാഹചര്യങ്ങൾ മെച്ചപ്പെട്ടതിന് അനുസരിച്ച് നടപ്പിലാക്കിയിരുന്ന നിയന്ത്രണങ്ങള്‍ പലതു എടുത്ത് മാറ്റി. രാജ്യത്തേക്ക് വിസ അനുവദിച്ചുതുടങ്ങിയതോടെ വിസ
കച്ചവടക്കാരും വീണ്ടും സജീവമായി തുടങ്ങിയിരിക്കുകയാണ് . ഇതുസംബന്ധിച്ച് സമൂഹമാധ്യമങ്ങളിൽ പരസ്യങ്ങളും വലിയതോതിൽ എത്തിത്തുങ്ങി. 400 ദിനാല്‍ മുതല്‍ 1000 ദിനാര്‍ വരെയുള്ള വിസകള്‍ ലഭ്യമാണെന്ന തരത്തിലാണ് പരസ്യങ്ങള്‍ എത്തുന്നത്. പ്രത്യേക ജോലിക്ക് അല്ലാത്ത തൊഴിൽവിസക്ക് 1500 മുതൽ 1700 ദീനാർ വരെ നിരക്ക് നല്‍കണം. ഫ്രീ വിസ എന്ന പേരിൽ അറിയപ്പെടുന്ന വിസക്ക് പണം കുറച്ച് നല്‍കിയാല്‍ മതിയാകും. ഇത്തരത്തില്‍ നിരവധി പാക്കേജുകള്‍ ആക്കി വിസകള്‍ വിപണിയില്‍ ഇറക്കി വിടുകയാണ് ചെയ്യുന്നത്. ഇന്ത്യ, ഈജിപ്ത് എന്നീ രാജ്യങ്ങളില്‍ നിന്നാണ് വിസ കച്ചവടക്കാര്‍ പ്രധാനമായും ആളുകളെ റിക്രൂട്ട്മെൻറ് നടത്താന്‍ ശ്രമിക്കുന്നത്.
Home Middle East Kuwait വിസ കച്ചവടം; കുവൈത്ത് മാനശേഷിവകുപ്പ് പരിശോധന ഊർജിതമാക്കി