കുവൈത്തിൽ ഗാർഹിക തൊഴിലാളികളുടെ എണ്ണത്തിൽ കുറവുകൾ വരുത്തുന്നത് PAM ചർച്ച ചെയ്തു

0
29

കുവൈത്ത് സിറ്റി: കുവൈത്തിലെ ഗാർഹിക തൊഴിലാളികളുടെ എണ്ണം കുറക്കുന്നത് സംബന്ധിച്ച് പബ്ലിക് അതോറിറ്റി ഫോർ മാൻപവറും (പിഎഎം) വാണിജ്യ മന്ത്രാലയവും ചർച്ച ചെയ്തതായി പ്രാദേശിക പത്രം റിപ്പോർട്ട് ചെയ്തു. ജനസംഖ്യാ ഘടന അനുസരിച്ച് ആവശ്യമായ എണ്ണത്തിൽ മാത്രം തൊഴിലാളികളെ നിയമിച്ച് ജനസംഖ്യാനുപാതം സന്തുലിതമാക്കാൻ പ്രവാസികളുടെ എണ്ണം കുറയ്ക്കുക എന്ന ലക്ഷ്യത്തോടെയാണിത്.
കുവൈത്തിലെ വിസക്കച്ചവടം നിയന്ത്രിക്കുക എന്ന ഉദ്ദേശവും ഇതിലുണ്ട്.

നിലവിൽ രാജ്യത്തെ ഗാർഹിക തൊഴിലാളികളുടെ എണ്ണം വളരെ കൂടുതലാണ്. 650,000 ത്തോളം ഗാർഹിക തൊഴിലാളികൾ ഉള്ളതിൽ വലിയൊരു ശതമാനം പേരും വിസക്കച്ചവടത്തിന്റെ ഇരകളായി രാജ്യത്ത് എത്തിയവരാണെന്നുമാണു മന്ത്രാലയത്തിന്റെ നിഗമനം. മുൻ വർഷങ്ങളെ അപേക്ഷിച്ച് കഴിഞ്ഞ വർഷം രാജ്യത്തെ ഗാർഹിക തൊഴിലാളികളുടെ എണ്ണത്തിൽ പതിനേഴായിരത്തോളം കുറവ്‌ രേഖപ്പെടുത്തിയതായും മന്ത്രാലയം വിലയിരുത്തി.

ഗാർഹിക തൊഴിലാളികളെ മാസ, ദിവസ വേതന അടിസ്ഥാനത്തിൽ ജോലി ചെയ്യാൻ അനുവദിക്കുന്ന സാധ്യതകളും അധികൃതർ പരിശോധിക്കുന്നുണ്ട്