അൽ-വഫ്ര ഏരിയയിൽ വിനോദ പാർക്കിന് മന്ത്രിസഭാ അനുമതി

അൽ-വഫ്ര കാർഷിക മേഖലയിൽ വിനോദ പാർക്ക് സ്ഥാപിക്കാൻ മന്ത്രിസഭ അനുമതി നൽകിയതായി അൽ-ഖബാസ് ദിനപത്രം റിപ്പോർട്ട് ചെയ്തു. അതോടൊപ്പം പ്രധാന വികസന പദ്ധതികളുടെ തുടർനടപടികൾക്കും നടത്തിപ്പിനും മേൽനോട്ടം വഹിക്കാൻ മന്ത്രിതല സമിതിയെ കാബിനറ്റ് ചുമതലപ്പെടുത്തി. പാർക്കിൽ ഫിഷ് തടാകങ്ങൾ, സിനിമാശാലകൾ, പ്രാദേശിക, അന്തർദേശീയ റെസ്റ്റോറന്റുകൾ, കഫറ്റീരിയകൾ എന്നിവ കൂടാതെ വാട്ടർ സ്‌പോർട്‌സ്, ഓപ്പൺ തിയറ്ററുകൾ, സാംസ്‌കാരിക കേന്ദ്രങ്ങൾ, സ്‌പോർട്‌സ് മൈതാനങ്ങൾ തുടങ്ങിയ നിർമ്മിക്കാൻ പദ്ധതിയുണ്ട്.