ചികിത്സാ പിഴവ്; കുവെെത്തിൽ രണ്ട് ഡോക്ടര്‍മാര്‍ക്ക് ജയില്‍ ശിക്ഷ

0
14

കുവൈത്ത് സിറ്റി: ചികിത്സാ പിഴവിനെ തുടർന്ന് രോഗിയുടെ കാഴ്ച നഷ്ടപ്പെട്ട സംഭവത്തിൽ രണ്ട് ഡോക്ടർമാർക്ക് ശിക്ഷ വിധിച്ച് കുവെെത്ത് കോടതി. രണ്ട് ഡോക്ടര്‍മാര്‍ക്കും ഒരു വര്‍ഷം വീതം തടവാണ് വിധിച്ചത്. ഡോക്ടര്‍മാരുടെ അശ്രദ്ധയാണ് രോഗിയുടെ കാഴ്ച നഷ്ടപ്പെടാൻ കാരണം എന്ന വാദം കോടതി അംഗീകരിച്ചു. ബോധപൂര്‍വമല്ലെങ്കില്‍ കൂടി ഡോക്ടറുടെ ഭാഗത്ത് നിന്നും ഉണ്ടാകുന്ന പിഴയാണ് രോഗിയുടെ കാഴ്‍ച നഷ്ടമാവാന്‍ കാരണമെന്ന് ജഡ്‍ജി ബശായിര്‍ അബ്‍ദല്‍ ജലീല്‍ വിന്യായത്തിൽ പറഞ്ഞു.