മികച്ച പ്രവർത്തനവുമായി സഹേൽ ആപ്പ്; 10 മാസത്തിൽ 246 സര്‍ക്കാര്‍ സേവനങ്ങള്‍

0
24

കുവൈത്ത് സിറ്റി: മികച്ച പ്രകടനവുമായി കുവൈത്തിലെ സര്‍ക്കാര്‍ ആപ്പായ സഹേല്‍. ലോഞ്ച് ചെയ്തത് 10 മാസങ്ങള്‍ക്കിടെ ആപ്പിന് ലഭിച്ചത് 6.55 ലക്ഷം വരിക്കാരെ. 2022 ജൂലൈ അവസാനം വരെയുള്ള കണക്കുകള്‍ പ്രകാരമാണിത്

യൂനിഫൈഡ് ഗവണ്‍മെന്റ് ഇലക്ട്രോണിക് സര്‍വീസസ് ആപ്പായ സഹേലിൽ ഇതിനോടകം 246 ഇ-ഗവണ്‍മെന്റ് സേവനങ്ങൾ ലഭ്യമാക്കിയതായി ആപ്പ് വക്താവ് യൂസുഫ് കാസിം അറിയിച്ചു.കഴിഞ്ഞ 10 മാസത്തിനിടെ 23 ലക്ഷം ഇടപാടുകളാണ് ആപ്പ് വഴി നടത്തിയത്.

ജൂലൈയില്‍ മാത്രം 26 പുതിയ ഇ സേവനങ്ങള്‍ ആപ്പില്‍ ലഭ്യമാക്കിയിരുന്നു. ഇതേ മാസത്തില്‍ 60,000ത്തോളം വരിക്കാരാണ് പുതുതായി ആപ്പിൽ എത്തിയത്.