6 മാസത്തിൽ കൂടുതൽ കുവൈത്തിന് പുറത്ത് താമസിക്കുന്നവർക്കും ഇക്കാലയളവിൽ റെസിഡൻസികൾ പുതുക്കാം

കുവൈത്ത് സിറ്റി: ഗാർഹിക തൊഴിലാളികൾ ഒഴികെയുള്ള പ്രവാസികൾക്ക് 6 മാസത്തിൽ കൂടുതൽ രാജ്യത്തിന് പുറത്ത് തുടരാൻ അനുവദിക്കാനുള്ള തീരുമാനം ഇപ്പോഴും പ്രാബല്യത്തിലുള്ളതായി പ്രാദേശിക മാധ്യമമായ അൽ-അൻബാ റിപ്പോർട്ട് ചെയ്തു. കുവൈത്തിന് പുറത്തായിരിക്കുമ്പോഴും പ്രവാസികൾക്ക് ഓൺലൈനായി റെസിഡൻസി പുതുക്കാൻ കഴിയുമെന്നും റിപ്പോർട്ടിലുണ്ട്. അതേസമയം ഗാർഹിക തൊഴിലാളികൾക്ക് ആറുമാസത്തിൽ കൂടുതൽ കാലം കുവൈത്തിന് പുറത്ത് കഴിയണമെങ്കിൽ ബന്ധപ്പെട്ട അധികാരികളിൽ നിന്ന് മുൻകൂർ അനുമതി വാങ്ങിയിരിക്കണം.