ഓഗസ്റ്റ് 10 മുതൽ 16 ആരോഗ്യ കേന്ദ്രങ്ങൾ കൂടെ കൊറോണ വാക്‌സിൻ നൽകും

0
35

കുവൈത്ത് സിറ്റി: കോവിഡ് പ്രതിരോധ വാക്സിനേഷൻ നൽകുന്നതിനായി 16 ആരോഗ്യ കേന്ദ്രങ്ങൾക്ക് ആരോഗ്യ മന്ത്രാലയം അംഗീകാരം നൽകി. രാജ്യത്തെ എല്ലാ ആരോഗ്യ മേഖലകളിലും ഉൾപ്പെടെയാണിത്. ഈ കേന്ദ്രങ്ങളിൽ ഓഗസ്റ്റ് 10 മുതൽ വാക്സിനേഷൻ നൽകാൻ ആരംഭിക്കും. ഞായറാഴ്ച മുതൽ വ്യാഴം വരെ ഉച്ചകഴിഞ്ഞ് 3 മണി മുതൽ രാത്രി 8 വരെയാണ് വാക്സിനേഷൻ നൽകുകയെന്ന് അൽ-ഖബാസ് ദിനപത്രം റിപ്പോർട്ട് ചെയ്തു.

വെസ്റ്റ് മിഷ്‌റഫിലെ അബ്ദുൾ റഹ്മാൻ അൽസെയ്ദ് ഹെൽത്ത് സെന്ററിൽ ഫൈസർ വാക്‌സിനാണ് നൽകുക. 5 മുതൽ 12 വയസ്സുവരെയുള്ള കുട്ടികൾക്കുള്ള ഒന്നും രണ്ടും ഡോസുകൾ, 12 മുതൽ 18 വയസ്സിന് താഴെയുള്ളവർക്കുള്ള മൂന്നാമത്തെ ബൂസ്റ്റർ ഡോസ്, 50 വയസ്സിനു മുകളിലുള്ളവർക്കുള്ള നാലാമത്തെ ബൂസ്റ്റർ ഡോസ് എന്നിവ ഇവിടെ ലഭിക്കും. മറ്റ് 15 കേന്ദ്രങ്ങളിൽ മോഡേണ വാക്സിനാണ് നൽകുക.