കുവൈത്ത് സിറ്റി : പണവുമായി ബന്ധപ്പെട്ട തർക്കത്തിനൊടുവിൽ പ്രവാസിയെ കൊത്തി കൊലപ്പെടുത്തിയ കേസിൽ ഈജിപ്ത് സ്വദേശിക്ക് കുവൈത്ത് കോടതി ജീവപര്യന്തം തടവ് ശിക്ഷ വിധിച്ചു. കൊല്ലപ്പെട്ട യുവാവും പ്രതിയും ഒരേ നാട്ടുകാരാണ്. കടം വാങ്ങിയ പണത്തിന്റെ പേരിൽ ഉണ്ടായ വാക്കുതർക്കം ആണ് കൊലപാതകത്തിൽ കലാശിച്ചത്.കുവെെറ്റിലെ ദസ്മയിലായിരുന്നു കേസിന്ആസ്പദമായ സംഭവം.
കടം വാങ്ങിയ 20 ദിനാറിന്റെ പേരിൽ ആയിരുന്നു ഇവർ തമ്മിൽ തർക്കം ഉണ്ടായത് എന്ന് പ്രാദേശിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. ഇരയെ കൊലപ്പെടുത്തണമെന്ന ലക്ഷ്യത്തോടെ പ്രതി ജോലി സ്ഥലത്ത് പിന്തുടര്‍ന്നെത്തി കൊലപ്പെടുത്തുകയായിരുന്നു എന്ന് അന്വേഷണത്തില്‍ കണ്ടെത്തിയിരുന്നു.