വിമാന യാത്രക്കാർ പുറപ്പെടുന്നതിന് മുമ്പ് ക്യാബിൻ ബാഗേജ് നിയമങ്ങൾ പരിശോധിക്കണമെന്ന് ഡിജിസിഎയുടെ മുന്നറിയിപ്പ്

കുവൈത്ത് സിറ്റി: എല്ലാ വിമാന യാത്രക്കാരും അവരവരുടെ എയർലൈനുകളുമായി ബന്ധപ്പെട്ട ക്യാബിൻ ബാഗേജ് നിയമങ്ങൾ പരിശോധിക്കണമെന്ന് ഡയറക്ടറേറ്റ് ജനറൽ ഓഫ് സിവിൽ ഏവിയേഷൻ പ്രസ്താവനയിറക്കി. യാത്രക്കാർക്ക് കൈവശം വയ്ക്കാവുന്ന ബാഗിന്റെ ഭാരം സംബന്ധിച്ച നിയമങ്ങൾ കൃത്യമായി മനസ്സിലാക്കിയിരിക്കണം.സാധാരണയായി ഇക്കോണമി ക്ലാസിന് ഇത് 7 കിലോഗ്രാമും ബിസിനസ് ക്ലാസിനും ഫസ്റ്റ് ക്ലാസിനും 11 കിലോയുമാണ് അനുവദനീയമായ ഭാരം. എന്തെങ്കിലും അന്വേഷണങ്ങൾക്കായി 22200161 എന്ന വാട്ട്‌സ്ആപ്പ് നമ്പറിൽ ബന്ധപ്പെടാനും ഡിജിസിഎ യാത്രക്കാരോട് നിർദ്ദേശിച്ചു.