ശുചീകരണ തൊഴിലാളികൾക്ക് 15 ദിനാർ വരെ ശമ്പള വർധന

0
5

കുവൈത്ത് സിറ്റി: വിദ്യാഭ്യാസ മന്ത്രാലയത്തിന് കീഴിലെ അഞ്ച് ക്ലീനിംഗ് കരാർ കമ്പനികളിലെ തൊഴിലാളികളുടെ ശമ്പളത്തിൽ 15 ദിനാർ വർദ്ധന അനുവദിച്ചു. ഇത് ഏകദേശം 6 ദശലക്ഷം ദിനാർ വരുമെന്ന് അൽ-അൻബ ദിനപത്രം റിപ്പോർട്ട് ചെയ്തു.2019 ഏപ്രിൽ മുതൽ 2022 മെയ് 1 വരെ ഉണ്ടായിരുന്ന അഭ്യർത്ഥന പരിഗണിച്ചുകൊണ്ടാണ് അത്. കേന്ദ്ര ഏജൻസി ഫോർ പബ്ലിക് ടെൻഡർ (സിഎപിടി) ആണ് തൊഴിലാളികൾക്കുള്ള ശമ്പള വർധന അനുവദിച്ചത്.അഹ്മദ, ഹവല്ലി, ജഹ്‌റ ,മുബാറക് അൽ കബീർ എന്നീ വിദ്യാഭ്യാസ മേഖലകളിലെ സോണിലെ കരാർ തൊഴിലാളിക്കും വേതന വർദ്ധന നൽകും.