തൃക്കരിപ്പൂർ പാലിയേറ്റീവ് കെയർ സൊസൈറ്റിയുടെ ആഭിമുഖ്യത്തിൽ 21 / 8 / 2022 ഞായറാഴ്ച തൃക്കരിപ്പൂരിലെ ഫായിക ഓഡിറ്റോറിയത്തിൽ വെച്ച് പാലിയേറ്റീവ് കുടുംബ സംഗമം നടക്കുന്നു.
കാലത്തു 10 മുതൽ വൈകീട് അഞ്ചു മണി വരെയാണ് പരിപാടി .
രോഗങ്ങൾ കാരണം വീടുകളിൽ അവഗണിക്കപ്പെട്ടു പോകുന്ന നൂറോളം കിടപ്പു രോഗികളും അവരുടെ ബന്ധുക്കളും പാലിയേറ്റീവ് മെമ്പർമാരും അവരുടെ കുടുംബങ്ങളും ഈ സംഗമത്തിൽ പങ്കെടുക്കും .
പാലിയം ഇന്ത്യ ചെയർമാൻ പത്മശ്രീ ഡോക്ടർ എം ആർ രാജഗോപാലാണ് മുഖ്യാഥിതി . സൽസാർ ചാരിറ്റബിൾ ട്രസ്റ്റ് ചെയർമാൻ എഞ്ചിനീയർ എം സലാവുദ്ദീൻ, ശാരീരിക അവശതകളെ വെല്ലുവിളിച്ച് ജീവിത വിജയം കൈവരിച്ച എഴുത്തുകാരിയും, ചിത്രകാരിയും, സാമൂഹ്യ പ്രവർത്തകയുമായ സി എച്ച് മാരിയത്ത് എന്നിവരും കുടുംബ സംഗമത്തിൽ എത്തിച്ചേരും.
കൂടുതൽ വിവരങ്ങൾക്ക് ബന്ധപ്പെടുക
എൻ എ മുനീർ ..
ജനറൽ കൺവീനർ ..
9633344456