കുവൈത്ത് സിറ്റി: വിദേശ വിദ്യാർഥികളിൽ നിന്നും പ്രവേശനത്തിനായി അപേക്ഷകൾ സ്വീകരിക്കുന്നതായി കുവൈത്ത് യൂണിവേഴ്സിറ്റി അറിയിച്ചു. ജിസിസി രാജ്യങ്ങളിൽ നിന്നുള്ളവർക്കും, നിർദിഷ്ട വിദ്യാഭ്യാസ യോഗ്യതയുള്ളവർക്കും സ്വന്തം ചെലവിൽ സർവ്വകലാശാലയിൽ പഠിക്കാം. അപേക്ഷാ സമർപ്പണം ഓൺ ലൈനിലായിരിക്കുമെന്ന് കുവൈത്ത് സർവകലാശാല ആക്ടിംഗ് സെക്രട്ടറി ജനറൽ ഡോ. മുഹമ്മദ് സൈനൽ പത്രക്കുറിപ്പിൽ അറിയിച്ചു.
കല, വിദ്യാഭ്യാസം, നിയമം, ശരിയ, സയൻസസ്, സോഷ്യൽ സയൻസ്, അഡ്മിനിസ്ട്രേറ്റീവ് സയൻസ്, ലൈഫ് സയൻസ്, എൻജിനീയറിങ്, പെട്രോളിയം, അലൈഡ് മെഡിക്കൽ സയൻസ് എന്നീ 10 വിഭാഗങ്ങളിലായി ഒഴിവുള്ള സീറ്റുകൾക്കനുസരിച്ച് മാത്രം വിദേശ വിദ്യാർത്ഥികൾക്ക് പ്രവേശനത്തിന് അപേക്ഷിക്കാം.
സയന്റിഫിക് വിഭാഗത്തിന് ശരാശരി 75 ശതമാനമോ അതിൽ കൂടുതലോ നേടിയവരും സാഹിത്യ വിഭാഗത്തിൽ 80 ശതമാനമോ അതിൽ കൂടുതലോ നേടിയവർക്കും അപേക്ഷിക്കാം. അപേക്ഷകർ 2021/2022 , 2020/2021 അധ്യയന വർഷത്തിൽ ഉള്ള ഹൈസ്‌കൂൾ ബിരുദധാരികൾ ആയിരിക്കണം