ജഹ്‌റയിൽ ഉപേക്ഷിക്കപ്പെട്ട 12 കാറുകൾ നീക്കം ചെയ്തു

0
26

കുവൈത്ത് സിറ്റി: ജഹ്‌റ മുനിസിപ്പാലിറ്റി അധികൃതർ അബ്ദാലി, അൽ-മുത്‌ല, അൽ-സുബിയ എന്നീ പ്രദേശങ്ങളിൽ ഫീൽഡ് ടൂർ നടത്തുകയും ഇവിടങ്ങളിൽ ഉപേക്ഷിക്കപ്പെട്ട 12 കാറുകൾ നീക്കം ചെയ്യുകയും ചെയ്തു. വാഹനങ്ങൾ പൊതുസ്ഥലങ്ങളിൽ ഉപേക്ഷിക്കുന്നതിനെതിരായ നിയമ നടപടികൾ സ്വീകരിച്ച ശേഷം കാറുകൾ മുനിസിപ്പാലിറ്റിയുടെ റിസർവേഷൻ സൈറ്റിലേക്ക് മാറ്റി.