കുവൈത്ത് സിറ്റി:കുരങ്ങുപനി വൈറസ് പടരാനുള്ള സാധ്യത മുന്നിൽ കണ്ട് അതീവ പകർച്ചവ്യാധി വിദഗ്ധനായ ഡോ. അൽ-ഹെജൈലൻ.
പല ഗൾഫ് രാജ്യങ്ങളിലും ഇതിനകം കേസുകൾ ഉണ്ട് രോഗബാധിതരിൽ ഭൂരിഭാഗവും യൂറോപ്പിൽ നിന്നു മടങ്ങി വന്നവരാണ്. നിലവിൽ നിരവധി കുവൈത്തികളാണ് രാജ്യത്തിന് പുറത്തുള്ളത്. അവധിക്കാലം കഴിഞ്ഞ്സ്‌കൂളുകൾ പുനരാരംഭിക്കുന്നതിന് മുന്നോടിയായി വലിയ തോതിൽ ആളുകൾ മടങ്ങിവരും. ഈ സമയത്ത് അതീവ ജാഗ്രത വേണമെന്നും അൽ-ഹെജൈലാൻ, പറഞ്ഞു.
കുരങ്ങുപനിയുടെ വൈറസ് നേരിട്ടുള്ള ശാരീരിക സമ്പർക്കത്തിലൂടെയാണ് പടരുന്നത് എന്നതിനാൽ, വൈറസിന്റെ മ്യൂട്ടേഷനുകളെയും സവിശേഷതകളെയും കുറിച്ചുള്ള ആശങ്കകളുണ്ട്. അതേസമയം, കുരങ്ങുപനി ബാധിച്ച് വിനോദസഞ്ചാരികൾ രാജ്യത്തേക്ക് പ്രവേശിക്കുന്നതു MOH സൂക്ഷ്മമായി നിരീക്ഷിക്കുന്നുണ്ടെന്നും പ്രതിരോധ നടപടികൾക്കായി അന്താരാഷ്ട്ര ആരോഗ്യ മാനദണ്ഡങ്ങൾ പാലിക്കുന്നതായും അദ്ദേഹം പറഞ്ഞു
കോവിഡിനെ നിയന്ത്രണ വിധേയമാക്കുന്നതിൽ ആരോഗ്യ മന്ത്രാലയം മികച്ച രീതിയിൽ പ്രവർത്തിച്ചു.വാക്സിനേഷൻ സാർവത്രികമാക്കിയത് രോഗബാധിതരുടെ എണ്ണം കുറയ്ക്കാനും എപ്പിഡെമിയോളജിക്കൽ സ്ഥിരത നൽകാനും സഹായിച്ചതായും അദ്ദേഹം അഭിപ്രായപ്പെട്ടു.