കുവൈറ്റ് സിറ്റി: 60 കഴിഞ്ഞ പ്രവാസികളുടെ വിസ പുതുക്കുന്നതിന് 1000 ദിനാര്‍ ചെലവ് വരും. ഇത് സംബന്ധിച്ച ഔദ്യോഗിക പ്രഖ്യാപനം വൈകാതെ തന്നെ ഉണ്ടാകും. വിസ പുതുക്കന്നതിനുള്ള 500 ദിനാര്‍ ഫീസും ആരോഗ്യ ഇന്‍ഷൂറന്‍സിനുള്ള 500 ദിനാറും ഉള്‍പ്പെടെയാണ് റസിഡൻസി പുതുക്കുന്നതിന് ആയിരം ദിനാർ ചില വരിക.
പബ്ലിക് അതോറിറ്റി ഓഫ് മാന്‍പവര്‍ 60 കഴിഞ്ഞ പ്രവാസികളുടെ വിസ പുതുക്കുന്നതിന് 500 ദിനാര്‍ ഫീസായി ഈടാക്കാം എന്ന് നേരത്തേ തീരുമാനമെടുത്തിരുന്നെങ്കിലും ഇക്കാര്യത്തിലെ നിയമ സാധുത അറിയാന്‍ വിഷയം ഫത്‌വ, നിയമനിര്‍മാണ വകുപ്പിന് സമര്‍പ്പിച്ചിക്കുകയായിരുന്നു. ഇതുമായി ബന്ധപ്പെട്ട് മന്ത്രിതല സമിതിയുടെ കീഴിലുള്ള ഫത്‌വ ആന്റ് ലെജിസ്ലേഷന്‍ ഡിപ്പാര്‍ട്ട്മെന്റിന് കുവൈറ്റ് വ്യവസായ, വാണിജ്യ മന്ത്രിയും പബ്ലിക് മാന്‍പവര്‍ അതോറിറ്റി ചെയര്‍മാനുമായ അബ്ദുല്ല അല്‍ സല്‍മാന്‍ കത്തെഴുതിയിരുന്നു. നേരത്തേ പ്രവാസികളില്‍ 60 കഴിഞ്ഞ ബിരുദമില്ലാത്തവരുടെ വിസ പുതുക്കി നല്‍കില്ലെന്ന അതോറിറ്റിയുടെ തീരുമാനം നിയമവിരുദ്ധമാണെന്ന് ഫത്‌വ വിഭാഗം കണ്ടെത്തിയിരുന്നു. ഇതേ അനുഭവം പുതിയ തീരുമാനത്തിനും ഉണ്ടാവരുത് എന്നതിനാലായിരുന്നു ഇത്. എന്നാല്‍ കത്തിന് ഔദ്യോഗികമായി മറുപടി നല്‍കിയിട്ടില്ലെങ്കിലും 500 ദിനാര്‍ ഫീസ് ഈടാക്കാന്‍ ഫത്‌വ വകുപ്പ് വാക്കാല്‍ അനുവാദം നല്‍കിയതായി പത്രം റിപ്പോര്‍ട്ട് ചെയ്തു. താമസിയാതെ ഇക്കാര്യത്തില്‍ ഔദ്യോഗിക അറിയിപ്പുണ്ടാകും.