കഞ്ചാവ്, ഹാഷിഷ്, മദ്യ ചോക്ലേറ്റുകൾ എന്നിവയുമായി കുവൈത്തിൽ അഞ്ച് പേർ പിടിയിൽ

0
22

കുവൈത്ത് സിറ്റി: കഞ്ചാവ്, ഹാഷിഷ്, മദ്യം എന്നിവ ഉൾപ്പെടെ നിരോധിത വസ്തുക്കൾ കുവൈത്തിലേക്ക് കടക്കാനുള്ള ശ്രമത്തിനിടെ അഞ്ച് പേരെ കുവൈറ്റ് എയർപോർട്ട് കസ്റ്റംസ് പിടികൂടി. വിവിധ വിമാനങ്ങളിലായി വന്നവരാണ്പിടിയിലായത്. 40 മയക്കുമരുന്ന് ഗുളികകൾ, ഹാഷിഷ് സിഗരറ്റുകൾ, കഞ്ചാവ്, മിനിയേച്ചർ മദ്യക്കുപ്പികൾ, മദ്യ ചോക്ലേറ്റുകൾ എന്നിവയും കണ്ടെത്തിയിട്ടുണ്ട്