കുവൈത്ത് സിറ്റി: അനധികൃത ബേസ്‌മെന്റുകൾ കണ്ടെത്തുന്നതിനുള്ള പ്രചാരണത്തിന്റെ രണ്ടാം ആഴ്ചയിൽ നിയമലംഘനം കണ്ടെത്തിയ 35 ബേസ്‌മെന്റുകൾ അടച്ചുപൂട്ടിയതായി കുവൈറ്റ് മുനിസിപ്പാലിറ്റി അറിയിച്ചു. രാജ്യവ്യാപകമായി കുവൈറ്റ് ഫയർഫോഴ്‌സുമായി ചേർന്ന് ആരംഭിച്ച കാമ്പെയ്‌ൻ കെട്ടിടനിർമ്മാണ ചട്ടങ്ങൾ ലംഘിച്ച് ബേസ്‌മെന്റുകൾ ഷോപ്പുകളോ സ്റ്റോറുകളോ ആയി ഉപയോഗിക്കുന്നത് തടയാനാണെന്ന് മുനിസിപ്പാലിറ്റി വ്യക്തമാക്കി. ആറ് മുനിസിപ്പൽ സംഘം രണ്ട് ആഴ്ചയിൽ ആറ് ഗവർണറേറ്റുകളിൽ 136 ലംഘനങ്ങൾക്ക് മുന്നറിയിപ്പു നൽകി, ലൈസൻസ് ലംഘിച്ചതിന് 13 ബേസ്‌മെന്റുകൾ ഒഴിപ്പിക്കുകയും 36 ഇലക്ട്രോണിക് ബ്ലോക്കുകൾ നിർമ്മിക്കുകയും ചെയ്തു.