കുവൈത്ത് സിറ്റി: കുവൈറ്റ് അന്താരാഷ്ട്ര വിമാനത്താവളത്തിൽ നടത്തിയ ട്രാഫിക് പരിശോധനയിൽ അധികൃതർ സ്വകാര്യ ടാക്‌സി സർവീസുകൾ നടത്തിയവർ പിടിയിലായി .
20 നിയമലംഘകരെ അറസ്റ്റ് ചെയ്യുകയും അവർക്കെതിരെ നിയമ നടപടികൾ സ്വീകരിക്കുകയും ചെയ്തതായി ബന്ധപ്പെട്ട വൃത്തങ്ങൾ വ്യക്തമാക്കി. ഇത്തരം നിയമലംഘനങ്ങൾക്കെതിരായ പരിശോധനങ്ങൾ തുടരുമെന്ന് അധികൃതർ അറിയിച്ചു, വിമാനത്താവളത്തിലെത്തുന്ന യാത്രക്കാർ അംഗീകൃത ടാക്സി സർവീസുകൾ സ്വീകരിക്കാൻ ശ്രദ്ധിക്കണമെന്നും ബന്ധപ്പെട്ട അധികാരികൾ വ്യക്തമാക്കി