കുവൈത്തിൽ വൻതോതിൽ മയക്കുമരുന്ന് പിടികൂടി

കുവൈത്ത് സിറ്റി: ഏഷ്യൻ രാജ്യത്ത് നിന്ന് നാല് ഷിപ്പ്‌മെന്റുകളിലായി നടത്താൻ ശ്രമിച്ച  80 കിലോഗ്രാം ലറിക്ക പൗഡറും 300,000 ഒഴിഞ്ഞ കാപ്‌സ്യൂളുകളും കുവൈത്തിൽ പിടിച്ചെടുത്തതായി എയർ കസ്റ്റംസ് വിഭാഗം ജനറൽ അഡ്മിനിസ്ട്രേഷൻ ഓഫ് കസ്റ്റംസ് ഡയറക്ടർ ജനറൽ സുലൈമാൻ അൽ-ഫഹദ് അറിയിച്ചു. ഭക്ഷ്യവസ്തുക്കൾ എന്ന വ്യാജേനയാണ് ഇവ കടത്താൻ ശ്രമിച്ചതെന്ന് അദ്ദേഹം വ്യക്തമാക്കി. ഇത്തരം കള്ളക്കടക്കാരൻ നേരിടുന്നതിനായി കസ്റ്റംസ് സംവിധാനം വികസിപ്പിക്കുകയും ജീവനക്കാരെ ഉന്നത തലത്തിൽ പരിശീലിപ്പിക്കുകയും ചെയ്തതായും അദ്ദേഹം പറഞ്ഞു. രാജ്യ സുരക്ഷയിൽ കൈകടത്താൻ ആരെയും അനുവദിക്കില്ലെന്നും അൽ-ഫഹദ് വ്യക്തമാക്കി.