ഓഗസ്റ്റ് മാസത്തിൽ കുവൈത്ത് എയർവെയ്സ് വിമാനത്തിൽ രണ്ടാം തവണ പ്രസവം

0
22

കുവൈത്ത് സിറ്റി: ആഗസ്റ്റ് മാസത്തിൽ രണ്ടാം തവണയാണ് കുവൈറ്റ് എയർവേയ്‌സ് വിമാനത്തിലെ ജീവനക്കാർ അടിയന്തര സാഹചര്യം കാര്യക്ഷമമായി കൈകാര്യം ചെയ്യുന്നത്. അമേരിക്കയിലെ നീയോർക്കിലേക്കുള്ള  കെ‌യു 117 ഫ്ലൈറ്റിലാണ് സ്ത്രീക്ക് കുഞ്ഞിന് ജന്മം നൽകിയത്. ഈ മാസം ആദ്യം മനിലയിലേക്കുള്ള വിമാനത്തിൽ വച്ച് ഫിലിപ്പിനോ യുവതിയും കുഞ്ഞിന് ജന്മം നൽകിയിരുന്നു. “ബ്ലൂ ബേർഡ് ക്രൂ” ഈ അടിയന്തര സാഹചര്യങ്ങളിൽ മികച്ച രീതിയിലാണ് ഇവർക്ക് ആവശ്യമായ പരിചരണം നൽകിയത്.