പ്രധാനമന്ത്രി, പാര്‍ലമെന്റ് സ്പീക്കര്‍ എന്നിവർ കുവൈത്ത് അമീറുമായി കൂടിക്കാഴ്ച നടത്തി

0
24

കുവൈത്ത് സിറ്റി : കുവൈത്ത് അമീർ ഷേയ്ഖ് നവാഫ് അൽ അഹ്മദ് അൽ ജാബർ അൽ സബാഹ്, കുവൈത്ത് കിരീടാവകാശി ഷേയ്ഖ് മിശാൽ അൽ അഹ്മദ് അൽ ജാബർ അൽ സബാഹ്, പ്രധാനമന്ത്രി ഷേയ്ഖ് സബാഹ് ഖാലിദ് അൽ ഹാമദ് അൽ സബാഹ്, കുവൈത്ത് പാർലമെന്റ് സ്പീക്കർ മാർസൂഖ് അൽ ഗാനിം എന്നിവരുമായി കൂടിക്കാഴ്ച്ച നടത്തി.

കഴിഞ്ഞ വാരം മന്ത്രിസഭ രാജി വക്കുകയും പുതിയ മന്ത്രിസഭ രൂപീകരിക്കുന്നതിന് പ്രധാനമന്ത്രിയായി ഷേയ്ഖ് സബാഹ് ഖാലിദ് അൽ ഹാമദ് അൽ സബാഹിനെ വീണ്ടും നിയമിച്ചതിന് ശേഷം നടക്കുന്ന കൂടിക്കാഴ്ചയിൽ കിരീടാവകാശി, പാർലമെന്റ് സ്പീക്കർ,പ്രധാനമന്ത്രിയിലും കുവൈത്ത് അമീർ പൂർണ്ണ വിശ്വാസം അർപ്പിക്കുന്നതായി അഭിപ്രായപെട്ടു.മൂന്നു പേരും രാജ്യത്തെ ഭരണ നടപടികളുടെ നെടും തൂണുകളാണെന്നും അമീർ കൂട്ടിച്ചേർത്തു.