കുവൈത്തിൽ നാലുപതിറ്റാണ്ടോളം കാലമായി തുടർന്നുവന്ന പ്രവാസ ജീവിതമവസാനിപ്പിച്ചു നാട്ടിലേക്ക് മടങ്ങുന്ന അബ്ദുൽ സത്താർ പി ക്ക് കെഎംസിസി ധർമ്മടം മണ്ഡലം യാത്രയയപ്പ് നൽകി.ചടങ്ങിൽ മണ്ഡലം മുൻപ്രസിഡന്റ് മുർഷിദ് ടി വി,സെക്രെട്ടറി ആബിദ് അലി, പ്രവർത്തക സമിതിയംഗം നസീർ പി എന്നിവരുടെ സാന്നിധ്യത്തിൽ ധർമ്മടം മണ്ഡലം പ്രസിഡന്റ് ഷംസീർ ചെമ്പിലോട് സ്നേഹോപഹാരം കൈമാറി.