കുവൈത്ത് സിറ്റി: താമസ നിയമലംഘകരെ കണ്ടെത്തുന്നതിനായുള്ള ആഭ്യന്തര മന്ത്രാലയത്തിന്റെ സുരക്ഷാ പരിശോധനയ്ക്കിടെ വേശ്യാവൃത്തിയിൽ ഏർപ്പെട്ട വിവിധ രാജ്യക്കാരായ 12 പ്രവാസികളെ പിടികൂടി. താമസ നിയമലംഘകാരായ അഞ്ച് പ്രവാസികളെയും പിടികൂടിയിട്ടുണ്ട്. അതോടൊപ്പം പോലീസ് എന്ന വ്യാജേന പിടിച്ചുപറി നടത്തി വന്ന ഒരാൾ അഹമ്മദീയിൽ വച്ച് പിടിയിലായതായും പോലീസ് വൃത്തങ്ങൾ അറിയിച്ചു