ജൂലൈയിൽ മാത്രം 700 ഈന്തപ്പനകൾ വെള്ളം ലഭിക്കാതെ നശിച്ചുപോയി

0
12

കുവൈത്ത് സിറ്റി: പബ്ലിക് അതോറിറ്റി ഫോർ അഗ്രികൾച്ചർ അഫയേഴ്‌സ് ആൻഡ് ഫിഷറീസ് റിസോഴ്‌സ് നൽകുന്ന വിവരം അനുസരിച്ച്, കഴിഞ്ഞ ജൂലൈയിൽ ഹൈവേകളിലെ 700 ഈന്തപ്പനകൾ കരിഞ്ഞുണങ്ങി നശിച്ചുപോയി. ഇവയെ നനയ്ക്കുന്നതിനും പരിപാലിക്കുന്നതിനുമുള്ള പദ്ധതി നടപ്പാക്കുന്ന കമ്പനിക്ക് കരാർ പുതുക്കാൻ കഴിയാത്തതിനാലാണിത്.

സർക്കാർ ഏജൻസികളും സ്ഥാപനങ്ങളും ഡോക്യുമെന്റേഷനുകൾക്ക് എടുക്കുന്ന  നീണ്ട സമയക്രമവും,  ഫ്ലോട്ട് ടെൻഡറുകൾ സമർപ്പിക്കുന്നതിനുള്ള അനുമതിക്കായുള്ള കാത്തിരിപ്പുമാണ് നിരവധി മരങ്ങളും ചെടികളും ഈന്തപ്പനകളും നശിച്ചു പോകാൻ കാരണമായതെന്ന് പബ്ലിക് അതോറിറ്റി ഫോർ അഗ്രികൾച്ചർ ആൻഡ് ഫിഷ് റിസോഴ്‌സസിലെ ബന്ധപ്പെട്ട വൃത്തങ്ങളെ ഉദ്ധരിച്ച പ്രാദേശിക മാധ്യമം റിപ്പോർട്ട് ചെയ്തു.200,000 ദിനാർ ചെലവ് കണക്കാക്കുന്ന ജലസേചന പദ്ധതി നടപ്പിലാക്കാൻ ആഗ്രഹിക്കുന്ന കമ്പനി പ്രതിനിധികളുമായി അധികൃതർ കൂടിക്കാഴ്ച നടത്തും എന്നും റിപ്പോർട്ടുകളിൽ ഉണ്ട്